നെല്‍സണ്‍ മണ്ടേല വീണ്ടും ആശുപത്രിയില്‍

Posted on: June 8, 2013 4:41 pm | Last updated: June 8, 2013 at 4:41 pm
SHARE

mandela-gettyജോഹന്നാസ്ബര്‍ഗ്: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ ഓഫീസാണ് സമാധാന നോബല്‍ സമ്മാന ജേതാവ് കൂടിയായ മണ്ടേലയെ ആശുപത്രിയിലാക്കിയ വിവരം പുറത്തുവിട്ടത്.

ശ്വാസകോശത്തിലെ അണുബാധയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. നെല്‍ണണ്‍ മണ്ടേലക്ക് 94 വയസ്സുണ്ട്.