എം.ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കും

Posted on: June 8, 2013 7:12 am | Last updated: June 9, 2013 at 12:21 pm
SHARE

mr murali

ഷൊര്‍ണൂര്‍:ഇടതുപക്ഷ ഏകോപന സമിതി നേതാവ് എം.ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാജി സമര്‍പ്പിക്കുമെന്നാണ് സൂചന.ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തും.തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് എംആര്‍ മുരളി പറഞ്ഞു. രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം കൈമാറണമെന്നായിരുന്നു ധാരണ. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്ത്് നിന്ന് മുരളി പിന്മാറാത്തതിനെ തുടര്‍ന്ന് ഭരണ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് കഴിഞ്ഞ മാസം പിന്മാറുകയായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍,സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികളില്‍ നിന്ന് കോണ്‍ഗ്രസ് രാജിവെച്ചിരുന്നു.അതേ സമയം മുരളിയുടെ സിപിഎമ്മിലേക്കുള്ള തിരിച്ചുവരവിനെ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനും,പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും സ്വാഗതം ചെയ്തിരുന്നു.