രാഹുലിനെതിരെ 500 കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

Posted on: June 6, 2013 2:56 pm | Last updated: June 6, 2013 at 2:56 pm

rahulന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ 500 കോടി രൂപ മാനനഷ്ടമാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്. അസമിലെ പ്രാദേശിക പാര്‍ട്ടിയായ അസം ഗണ പ്രദേശിന്റെ യുവജന വിഭാഗമാണ് നോട്ടീസയച്ചത്. അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയുമായുള്ള സംഭാഷണത്തിനിടെ, എ ജി പി അധികാരത്തിലെത്തിയത് കലാപകാരികളുടെ പിന്തുണയോടെയാണെന്ന് രാഹുല്‍ പറഞ്ഞതായി വിക്കിലീക്‌സ് രേഖകള്‍ പുറത്തുവന്നിരുന്നു. ഈ പരാമര്‍ശത്തിന് രാഹുല്‍ 15 ദിവസത്തിനകം മാപ്പ് പറയണമെന്നാണ് എ ജി പിയുടെ ആവശ്യം. അല്ലാത്ത പക്ഷം രാഹുലിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചേയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് രാഹുലും അമേരിക്കന്‍ നയതന്ത്രി പ്രതിനിധിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിവരങ്ങള്‍ വിക്കിലീക്‌സ് പുറത്തുവിട്ടത്. തന്റെ പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അസമില്‍ വിഘടിത ഗ്രൂപ്പുകള്‍ക്ക് അധികാരത്തിലെത്താന്‍ അവസരം നല്‍കിയതെന്ന് രാഹുല്‍ അമേരിക്കന്‍ പ്രതിനിധിയോട് പറഞ്ഞതായി വിക്കിലീക്‌സ് രേഖകളില്‍ പറയുന്നു. ഹമാസിന്റെ കാര്യത്തില്‍ അമേരിക്ക ഈ രീതി പിന്തുടരണമെന്ന നിര്‍ദേശവും രാഹുല്‍ മുന്നോട്ടുവെച്ചു. അസമില്‍ എ ജി പി പാര്‍ട്ടി അധികാരത്തിലെത്തുന്നത് കലാപകാരികളെ കൂട്ടു പിടിച്ചാണെന്നും രാഹുല്‍ പറഞ്ഞതായി വിക്കിലീക്‌സ് വ്യക്തമാക്കി.

ALSO READ  രാഹുൽ തരംതാണ രാഷ്ട്രീയ നിലവാരത്തിൽ നിന്നുയരണമെന്ന് അമിത്ഷാ