Connect with us

Palakkad

അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി തൃപ്തികരമെന്ന്

Published

|

Last Updated

അഗളി: അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി നിര്‍വഹണം തൃപ്തികരമാണെന്ന് പദ്ധതിക്ക് പണം നല്‍കിയ ജപ്പാന്‍ ഏജന്‍സി വിലയിരുത്തി. അഹാഡ്‌സിന്റെ പദ്ധതിയനന്തര സുസ്ഥിരത വിലയിരുത്തലിനായി എത്തിയ ജൈക്ക പ്രതിനിധികളാണ് അഭിപ്രായ പ്രകടനം നടത്തിയത്.
ഇന്ത്യാ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ യമസാക്കി, പ്രതിനിധി നിഹോഹൊറിക്കോവ, അനുരാഗ് സിന്‍ഹ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. ജനകീയ സമിതി പ്രതിനിധികളുമായും അഹാഡ്‌സ് പ്രോജക്ട് ഡയറക്ടര്‍ എന്‍ സി ഇന്ദുചൂഢനുമായും ചര്‍ച്ചനടത്തി. നിര്‍ദിഷ്ട വയനാട് പദ്ധതിയുടെ പരിശോധനക്കായി കല്‍പ്പറ്റയിലെത്തിയ സംഘം ഇന്നലെ ജില്ലാ കലക്ടറുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ച നടത്തി. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി പരിസ്ഥിതി സംരക്ഷണം സാധ്യമാക്കാനുള്ള പദ്ധതിയായിരിക്കും വയനാട്ടില്‍ നടപ്പാക്കുക. ചെറുകിട ദരിദ്ര കര്‍ഷകരുടെ സമഗ്രവികസനത്തിനായിരിക്കും പ്രാധാന്യം. ജലസ്രോതസുകളുടെ പോഷണവും മണ്ണ് സംരക്ഷണവും വനവല്‍ക്കരണവും സാമൂഹിക ഘടകങ്ങളുമുണ്ടാകും. ഗുണഭോക്തൃ സമിതികള്‍ക്കും പഞ്ചായത്തുകള്‍ക്കുമായിരിക്കും നിര്‍വഹണ ചുമതല. അഹാഡ്‌സിന്റെ പുതിയ രൂപമായ സമഗ്ര പങ്കാളിത്ത വിഭവപരിപാലന കേന്ദ്രത്തിനായിരിക്കും പദ്ധതിയുടെ മേല്‍നോട്ടച്ചുമതല. ആയിരം കോടി രൂപയുടെ ധനസഹായമാണു ജപ്പാന്‍ നല്‍കുക.

---- facebook comment plugin here -----

Latest