കൈയില്‍ മൊബൈലില്ലെങ്കില്‍ പത്തില്‍ ഒമ്പത് പേര്‍ക്കും ജീവിക്കാനാകില്ല

Posted on: June 2, 2013 11:07 pm | Last updated: June 2, 2013 at 11:07 pm

smartphoneമെല്‍ബണ്‍: മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള പത്തില്‍ ഒന്‍പത് പേരും മൊബൈല്‍ ഫോണ്‍ കൈയിലില്ലെങ്കില്‍ ആശങ്കപ്പെടുന്നവരാണെന്ന് പഠനം. നോമോഫോബിയ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം യുവാക്കളില്‍ പടര്‍ന്നുകയറുകയാണെന്ന് ടെലികോം കമ്പനിയായ സിസ്‌കോ നടത്തിയ പഠനത്തിലാണ് വ്യക്തമാക്കുന്നത്.

ആസ്‌ത്രേലിയക്കാരായ യുവാക്കളിലാണ് പഠനം നടത്തിയത്. 3800 പേരെ പഠനവിധേയമാക്കിയപ്പോഴാണ് ഇവരില്‍ പത്തില്‍ ഒമ്പത് പേര്‍ക്കും ഫോണ്‍ ഒരു അവയവമായി മാറിക്കഴിഞ്ഞിരുന്നുവെന്ന് തിരിച്ചറിയുന്നത്. ഫോണ്‍ കാണാതായാല്‍ വ്യാകുലപ്പെടുന്നവരാണ് ഇവര്‍. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ സന്ദേശം കൈമാറുന്നവരാണ് അഞ്ചിലൊരാള്‍.