ഹെഡ്‌ലിയെയും റാണയെയും താല്‍ക്കാലികമായി വിട്ടുതരണം: ഇന്ത്യ

Posted on: June 2, 2013 1:59 pm | Last updated: June 2, 2013 at 2:21 pm
SHARE

headley_2461630bന്യൂഡല്‍ഹി: 2011 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ പിടിയിലായ ലഷ്‌കര്‍ ത്വയ്യിബയുടെ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെയും കൂട്ടാളി തഹാവൂര്‍ ഹുസൈന്‍ റാണയെയും ഒരു വര്‍ഷത്തേക്ക് വിട്ടുതരണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യാനാണ് ഇന്ത്യ ഇരുവരെയും ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം അമേരിക്കയില്‍ നടന്ന ഇന്തോ-അമേരിക്കന്‍ ഹോം സെക്യൂരിറ്റി ചര്‍ച്ചയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.