കെ എസ് ആര്‍ ടി സി ഡ്രൈവര്‍ മര്‍ദ്ദനമേറ്റു മരിച്ചു

Posted on: June 1, 2013 8:49 pm | Last updated: June 1, 2013 at 10:03 pm
SHARE

എറണാകുളം: ആലുവ കെ എസ് ആര്‍ ടി സി സ്റ്റാന്‍ില്‍ ഡ്രൈവര്‍ മര്‍ദ്ദനമേറ്റു മരിച്ചു. പി വി സദാശിവന്‍(53) ആണ് മരിച്ചത്. സദാശിവന്‍ ഓടിച്ച ബസ് ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരാണ് സദാശിവനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അനസ്, അഷ്‌റഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇതേ തുടര്‍ന്ന് ആലുവയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയാണ്. നാളെ ഉച്ചവരെ സര്‍വ്വീസ് നടത്തില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.