പുകയില വിരുദ്ധ സംഗമം നടത്തി

Posted on: June 1, 2013 6:05 pm | Last updated: June 1, 2013 at 6:05 pm
SHARE

ദോഹ: ലോകപുകവലി വിരുദ്ധദിനാചരണത്തിന്റെ! ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ബോധവല്‍ക്കരണസംഗമം നടത്തി. പരിപാടിയുടെ ഭാഗമായി പുകവലിയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും ദൂഷ്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന പ്രദര്‍ശനം, പ്രഭാഷണം, പുകവലിവിരുദ്ധപ്രതിജ്ഞ എന്നിവ നടന്നു.

മരണവാഹിനിയായ പുകവലിപുകയില ഉല്പ്പന്നങ്ങളില് നിന്ന് സ്വയം മാറിനില്ക്കുകയും മറ്റുള്ളവരെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതിന്റെ സാമൂഹികമായ അനിവാര്യത വിസ്മരിക്കാന്‍ കഴിയില്ലെന്നു ചടങ്ങില്‍ സംസാരിച്ച പ്രമുഖ ബ്ലോഗ് എഴുത്തുകാരന്‍ മുഹ്‌സി ന്‍ ചേലേമ്പ്ര അഭിപ്രായപ്പെട്ടു. ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ ചെയര്‍മാന്‍ ജമാല്‍ അസ്ഹരി പുകവലിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കടവത്തൂര്‍ അബ്ദുള്ളമുസ്ല്യാര്‍ അഹമ്മദ് സഖാഫി പേരാമ്പ്ര, അഷ്‌റഫ് സഖാഫി മായനാട്, യഅഖൂബ് സഖാഫി സംബന്ധിച്ചു.