ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

Posted on: June 1, 2013 6:00 am | Last updated: May 31, 2013 at 11:36 pm
SHARE

ബീജിംഗ്: ജപ്പാനുമായുള്ള ബന്ധം ഇന്ത്യയെ “ആപത്തില്‍ ചാടിക്കുമെന്നും ഇന്ത്യ നാശം വിളിച്ചു വരുത്തുകയാണെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജപ്പാന്‍ സന്ദര്‍ശനത്തെ പരോക്ഷമായി വിമര്‍ശിച്ചാണ് ചൈന കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
നിലവിലെ സാഹചര്യത്തില്‍ ചൈനക്കെതിരെ ഇരു രാജ്യങ്ങളും തന്ത്രപരമായ സഹകരണം ഉണ്ടാകാനുള്ള സാഹചര്യവും ലേഖനം ചൂണ്ടിക്കാട്ടുന്നു.