ഐ പി എല്‍ വാതുവെപ്പ്: മെയ്യപ്പന് ഐ സി സി നേരത്തെ മുന്നറിയിപ്പ് നല്‍കി

Posted on: May 31, 2013 5:29 pm | Last updated: June 1, 2013 at 9:42 am
SHARE

ന്യൂഡല്‍ഹി: വാതുവെപ്പ് സംബന്ധിച്ച് ചെന്നൈ സുപ്പര്‍ കിംഗ്‌സ് സി ഇ ഒ ഗുരുനാഥ് മെയ്യപ്പന് ഐ സി സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നത് തെളിയിക്കുന്ന ഫോണ്‍സംഭഷണം പുറത്തായി. തനിക്ക് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് ഐ സി സി മുന്നറിയിപ്പ് നല്‍കിയതായുള്ള മെയ്യപ്പന്റെ സംഭാഷണമാണ് പുറത്തായത്.

വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിന്ദു ധാരാസിംഗിനോടാണ് മെയ്യപ്പന്‍ ഇക്കാര്യം പറയുന്നത്. ഇക്കാര്യം തന്നെ അറിയിച്ചത് ബി സി സി ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

വാതുവെപ്പുമായി ബന്ധപ്പെട്ട് ആരയൊക്കെ സമീപിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ മെയ്യപ്പന്‍ വിന്ദു ധാരാസിംഗിന് നിര്‍ദേശം നല്‍കുന്നതും ഫോണ്‍ സംഭാഷണങ്ങളില്‍ വ്യക്തമാണ്.

വാതുവെപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ തെളിവുകള്‍ ബി സി സി ഐ ഭരണാധികാരികളെ കൂടുതല്‍ പ്രതിരോധത്തിലാക്കും.