Connect with us

National

മന്‍മോഹന്‍ സിംഗ് അഞ്ചാമതും രാജ്യസഭയിലേക്ക്

Published

|

Last Updated

ഗുവാഹതി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് തുടര്‍ച്ചയായി അഞ്ചാം തവണയും രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ആസാമില്‍നിന്നാണ് മന്‍മോഹന്‍സിംഗ് തെരെഞ്ഞെടുക്കപ്പെട്ടത്. ജൂണ്‍ 14നാണ് അദ്ദേഹത്തിന്റെ നിലവിലെ കാലാവധി അവസാനിക്കുന്നത്.
ആദിവാസി നേതാവ് ഷാന്തിയൂസ് കൂജറും മന്‍മോഹന്‍സിംഗിനൊപ്പം കോണ്‍ഗ്രസ് പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
1991ലാണ് മന്‍മോഹന്‍സിംഗ് ആദ്യമായി രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.

Latest