മഹേന്ദ്ര കര്‍മക്ക് 78 തവണ കുത്തേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: May 29, 2013 7:09 pm | Last updated: May 29, 2013 at 7:11 pm
SHARE

ജഗ്ദല്‍പൂര്‍: കഴിഞ്ഞ ദിവസം നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മയുടെ ശരീരത്തില്‍ കുത്തേറ്റ 78 മുറിവുകള്‍ ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെടികൊണ്ട പാടും മൂര്‍ച്ചയുള്ള ആയുധംകൊണ്ട് ഉണ്ടായ മുറിവും ശരീരത്തില്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മഹേന്ദ്രകര്‍മയുടെയും നന്ദകുമാര്‍ പട്ടേലിന്റെ മകന്‍ ദിനേശ് പട്ടേലിന്റെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഛത്തീസ്ഗഡ് പോലീസിന് കൈമാറി.
കഴിഞ്ഞദിവസം മാവോയിസ്റ്റുകള്‍ കോണ്‍ഗ്രസ് റാലിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. മഹേന്ദ്രകര്‍മയും നന്ദകുമാര്‍ പട്ടേലും ഈ റാലിയുടെ കൂടെയുണ്ടായിരുന്നു.