ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

Posted on: May 28, 2013 10:51 pm | Last updated: May 28, 2013 at 10:51 pm
SHARE

shabareenathതിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ശബരീനാഥ് ഉള്‍പ്പടെ 23 പേര്‍ക്കെതിരായ കുറ്റപത്രം ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഗൂഢാലോചന, പ്രേരണ, വിശ്വാസ വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്്. 2006 ആഗസ്റ്റ് മാസത്തിലാണ് ടോട്ടല്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന്റെ തട്ടിപ്പ് കഥകള്‍ പുറംലോകമറിയുന്നത്. പ്ലസ്ടു വരെ മാത്രം വിദ്യാഭ്യാസമുള്ള 19 കാരനായ ശബരീനാഥായിരുന്നു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണത്തിലൂടെ തെളിഞ്ഞു. മൂന്ന് മാസം കൊണ്ട് അറുപത് ശതമാനം നേട്ടം വാഗ്ദാനം ചെയ്താണ് നിക്ഷേപകരില്‍ നിന്ന് പണം സ്വരൂപിച്ചിരുന്നത്. ഇന്‍ഷുറന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ടോട്ടല്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന് രൂപം നല്‍കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here