Connect with us

Malappuram

ചാലിയാറില്‍ രാത്രിയുടെ മറവില്‍ വന്‍ മണല്‍ കൊള്ള

Published

|

Last Updated

നിലമ്പൂര്‍: ചാലിയാര്‍ പുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കിന് സമീപങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ വന്‍ മണല്‍കൊള്ള. ടാങ്കിന് സമീപം വലിയകുഴികള്‍ ഉണ്ടാക്കിയാണ് രാത്രിയിലും പുലര്‍ച്ചകളിലും മണല്‍ ചെറുവാഹനങ്ങളില്‍ കടത്തികൊണ്ടു പോകുന്നത്.

നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളില്‍ നേരംപുലരുന്നതിന് മുമ്പ് മണലുകള്‍ എത്തച്ച് ഭീമമായസംഖ്യയാണ് സാധാരണക്കാരില്‍ നിന്നും ഈ മാഫിയകള്‍ ഈടാക്കുന്നത്. മണല്‍കൊള്ള അവസാനിപ്പിക്കാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത മണല്‍ തൊഴിലാളിയൂനിയന്‍ മുന്‍സിപ്പല്‍ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.
അംഗീകൃത തൊഴിലാളികള്‍ മണല്‍പാസുള്ളപ്പോള്‍ പോലും വാട്ടര്‍ അതോറിറ്റിയുടെ കിണറിന്റെ പരിസരങ്ങളില്‍ നിന്നും മണല്‍ എടുക്കാറില്ല.നിബന്ധനകള്‍ക്ക് വിധേയമായിമാത്രമേ മണലെടുക്കാറുള്ളൂ.
അനധികൃത മണല്‍കടത്ത് ശുദ്ധജലവിതരണത്തേയും അംഗീകൃത തൊഴിലാളികളുടെ തൊഴിലിനേയും ബാധിക്കുന്ന പ്രശ്‌നമാണ്. അനധികൃതമണല്‍കടത്ത് ഉടന്‍ അവസാനിപ്പിക്കാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായസമരപരിപാടികള്‍ക്ക് രൂപം നല്‍കാനും സംയുക്ത മണല്‍തൊഴിലാളിയൂണിയന്‍ തീരുമാനിച്ചു.
യോഗത്തില്‍ കളത്തിന്‍കടവ് നിഷാദ് അധ്യക്ഷനായി. പായംപാടം അഷറഫ് എന്‍ എം ശ്രീധരന്‍,സുലാജുല്‍ഹക്കീം, റഷീദ് പൂവത്തിങ്ങല്‍, ബാപ്പു, ഹനീഫ, എം അസ്‌ക്കര്‍, കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.