അബുദാബി സമ്മര്‍ ഫെസ്റ്റിന് ഒരുങ്ങി

Posted on: May 28, 2013 6:10 pm | Last updated: May 28, 2013 at 6:10 pm

Summer-in-Abu-Dhabi-festival-e1306737103206അബുദാബി: വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ഫെസ്റ്റിനായി അബുദാബി ഒരുങ്ങി.
വൈവിധ്യം നിറഞ്ഞ നിരവധി പരിപാടികളും സമ്മര്‍ഫെസ്റ്റിന്റെ ആകര്‍ഷണങ്ങളാണ്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ഗ്രാമം ഒരുക്കും. അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിക്ക് ഈ വര്‍ഷം 52 ദിവസത്തെ ദൈര്‍ഘ്യമുണ്ട്. ജൂണ്‍ 27ന് ആരംഭിക്കും. ഓഗസ്റ്റ് 17ന് സമാപിക്കും. പരിപാടിയെ സംബന്ധിക്കുന്ന കലണ്ടറിന്റെയും ഇതോടനുബന്ധിച്ച് നടക്കുന്ന സൗഹൃദ കുടുംബ കൂട്ടായ്മകളുടെയും മാനേജരായ സുല്‍ത്താന്‍ അല്‍ മുഹൈറി അറിയിച്ചതാണിത്.