സോണ്‍ ഓഫീസ് ഉദ്ഘാടനം

Posted on: May 27, 2013 8:00 am | Last updated: May 27, 2013 at 8:00 am
SHARE

കൊണ്ടോട്ടി: എസ് വൈ എസ് കൊണ്ടോട്ടി സോണ്‍ കമ്മിറ്റി ഓഫീസ് മസ്ജിദുല്‍ ഫത്ഹ് കോംപ്ലക്‌സില്‍ ജില്ലാ പ്രസിഡണ്ട് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മുസ്‌ലിയാര്‍ എടപ്പറമ്പ് അധ്യക്ഷത വഹിച്ചു. കണ്ണിയത്ത് കുഞ്ഞിമോന്‍ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി തറയിട്ടാല്‍ , സുലൈമാന്‍ മുസ്‌ലിയാര്‍ കിഴിശ്ശേരി, ബശീര്‍ അരിമ്പ്ര, നിസാര്‍ മൗലവി സംസാരിച്ചു. കെ കെ ഉമര്‍ കൊട്ടുക്കര സ്വാഗതവും അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു. തരുവറ അഹ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും നടന്നു.