Connect with us

International

ബൈറൂത്തില്‍ റോക്കറ്റ് ആക്രമണം

Published

|

Last Updated

ബൈറൂത്ത്: ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ റോക്കറ്റ് ആക്രമണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ ബൈറൂത്തിലെ ഹിസ്ബുല്ലയുടെ ശക്തി പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ബൈരൂത്തിനടുത്തെ മാര്‍ മിഖാഈലില്‍ തുടരെ തുടരെ രണ്ട് റോക്കറ്റുകള്‍ പതിച്ചതായും ആക്രമണത്തില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതായും പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ തന്നെ മൂന്നാമതൊരു റോക്കറ്റ് പതിച്ചതായും പക്ഷേ സ്‌ഫോടനം ഉണ്ടായില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് സിറിയന്‍ വിമതര്‍ക്കെതിരെ ഹിസ്ബുല്ലാ പ്രവര്‍ത്തകര്‍ ശക്തമായ ആക്രമണം നടത്തുന്നതിനിടെയാണ് റോക്കറ്റാക്രമണം എന്നത് ശ്രദ്ധേയമാണ്.

Latest