ശശികാന്ത് ശര്‍മ സി എ ജിയായി ചുമതലയേറ്റു

Posted on: May 23, 2013 5:01 pm | Last updated: May 23, 2013 at 5:01 pm
SHARE
sasikanth
ശശികാന്ത് ശര്‍മ സി എ ജിയായി സത്യവാചകം ചൊല്ലുന്നു

ന്യൂഡല്‍ഹി: കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി ശശികാന്ത് ശര്‍മ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
1976 ഐ എ എസ് ബാച്ച് ബീഹാര്‍ കേഡര്‍ ഉദ്യോഗസ്ഥനാണ് 61കാരനായ ശശികാന്ത്. 2017 സെപ്തംബര്‍ 24 വരെയാണ് അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി. 2ജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതി തുടങ്ങി മുന്‍ സി എ ജി വിനോദ് റായിയുടെ കാലത്ത് ഉയര്‍ന്നുവന്ന നിര്‍ണായകമായ കേസുകളില്‍ തീരുമാനങ്ങളെടുക്കേണ്ടത് ഇനി ശശികാന്തിന്റെ ചുമതലയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here