എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് 30ന്

Posted on: May 23, 2013 1:56 am | Last updated: May 23, 2013 at 1:56 am
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ്-വിചാരം 2013- ഈമാസം 30ന് ഫറോക്ക് ചുങ്കം ഖാദിസിയ്യയില്‍ നടക്കും. സംഘടനാ സ്‌കൂളിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പില്‍ പഠനം, പരിശീലനം, വിചിന്തനം എന്നീ സെഷനുകള്‍ക്ക് പുറമെ സംഘടനയുടെ നയസമീപനം, കര്‍മപദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും.
രാവിലെ 10 മുതല്‍ ആറ് വരെ നടക്കുന്ന ക്യാമ്പ് അഖിലേന്ത്യോ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിക്കും. കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബ്ദുല്‍ കരീം ഹാജി ചാലിയം, മജീദ് കക്കാട്, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, മുസ്തഫ പി എറയ്ക്കല്‍, നസീര്‍ മേലടി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. സി എച്ച് റഹ്മത്തുല്ല സഖാഫി, കെ അബ്ദുല്ല സഅദി, ആലിക്കുട്ടി ഫൈസി, കെ എ നാസര്‍ ചെറുവാടി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, മുഹമ്മദലി സഖാഫി വെള്ളിയാട്, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്, സലീം അണ്ടോണ പങ്കെടുത്തു.