Connect with us

Gulf

മംസാര്‍ ബീച്ചില്‍ പാചകം നിരോധിച്ചു

Published

|

Last Updated

ഷാര്‍ജ: മംസാര്‍ ബീച്ചില്‍ പാചകം ചെയ്താല്‍ പിഴ ചുമത്തുമെന്നു നഗരസഭ. വിനോദസഞ്ചാര മേഖലകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. പൊതുസ്ഥലങ്ങളുടെയും നഗരത്തിന്റെയും ഭംഗി നിലനിര്‍ത്തേണ്ടതുണ്ടെന്നും നഗരസഭ അറിയിച്ചു. മംസാര്‍ ബീച്ചിനു പുറമേ അല്‍മജാസ് വാട്ടര്‍ഫ്രണ്ട്, ബുഹൈറ ഖാലിദ്, പാര്‍ക്കുകള്‍, ഷാര്‍ജ-അജ്മാന്‍ കോര്‍ണീഷിലും പാചകം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ചു പാചകം ചെയ്യുന്നവര്‍ക്ക് 500 ദിര്‍ഹമാണു പിഴ ചുമത്തുക.
പാചകം ചെയ്യുന്നവര്‍ ഭക്ഷണ അവശിഷ്ടങ്ങളും പാചകവസ്തുക്കളും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നു. പാചകം കഴിഞ്ഞു തീ അണയ്ക്കാതെയാണു പലരും സ്ഥലംവിടുന്നത്. കടല്‍ തീരങ്ങളില്‍ ഉല്ലസിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഇത് അപകടം വരുത്തുന്നുണ്ട്. അനുവദിച്ചതും നിരോധിച്ചതുമായ കാര്യങ്ങള്‍ വ്യക്തമാക്കി കടല്‍ത്തീരങ്ങളിലും പാര്‍ക്കുകളിലും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മീന്‍പിടിത്തവും നീന്തലും കടല്‍ത്തീരത്തെ കളിയും വിലക്കിയതടക്കമുള്ള കാര്യങ്ങള്‍ ഈ ബോര്‍ഡിലുണ്ടെന്നു നഗരസഭാധികൃതര്‍ ചൂണ്ടിക്കാട്ടി.

Latest