Connect with us

Palakkad

മണ്ണുത്തി മുതല്‍ ഇരുമ്പുപാലം വരെ ഉടന്‍ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തണം : മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

പാലക്കാട്: ദേശീയപാതയില്‍ മണ്ണുത്തി മുതല്‍ ഇരുമ്പുപാലം വരെ ഉടന്‍ പുന:രുദ്ധാരണ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ 11 ലെ സിറ്റിംഗില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നെല്ലിയാമ്പതിയിലെ ആദിവാസികളില്‍ എ പി എല്‍ റേഷന്‍ കാര്‍ഡുളളവരുടെ സാമ്പത്തിക സ്ഥിതി ബി ഡി ഒ വിലയിരുത്തി. ബി പി എല്‍ കാര്‍ഡാക്കി മാറ്റേണ്ടതുണ്ടെങ്കില്‍ വിവരം ജില്ലാ സപ്ലൈ ഓഫീസറെ അറിയിക്കണം. ജില്ലാ സപ്ലൈ ഓഫീസര്‍ കാര്‍ഡ് മാറ്റി നല്‍കുന്നതിനുളള നടപടി കൈക്കൊളളണം. മനുഷ്യാവകാശ പ്രവര്‍ത്തക ജയശ്രീ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദ്ദേശം. കരാറുകാരന്‍ പി എഫ് തുക അടച്ചില്ലെങ്കില്‍ ബാധ്യത പ്രിന്‍സിപ്പല്‍ എംപ്ലോയര്‍ (മുഖ്യ തൊഴില്‍ ദാതാവ്) ആയ റെയില്‍വേ ഏറ്റെടുക്കണമെന്ന് മറ്റൊരു കേസില്‍ കമ്മീഷന്‍ ഉത്തരവിട്ടു. പി എഫ് തുക അട—ക്കാത്തതിനെതിരെ സുജാതയും ഒരു കൂട്ടം റെയില്‍വേ ക്ലീനേഴ്‌സും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കരാറുകാരനാണ് പി എഫ് അടക്കേണ്ടിയിരുന്നതെന്നും അയാള്‍ അടയ്ക്കാതിരിക്കുകയായിരുന്നു എന്ന റെയില്‍വേയുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. ദക്ഷിണ റെയില്‍വേ ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടുത്ത സിറ്റിങില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഗവ ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങില്‍ 39 പരാതികള്‍ പരിഗണിച്ചു. രണ്ടെണ്ണം തീര്‍പ്പാക്കി. 20 എണ്ണം വിധി പറയാന്‍ മാറ്റിവെച്ചു. പുതിയ ഏഴ് പരാതികള്‍ സ്വീകരിച്ചു. അടുത്ത സിറ്റിങ് ജൂണ്‍ 11 രാവിലെ 11 ന് ഗസ്റ്റ് ഹൗസില്‍ നടക്കും.

Latest