Connect with us

Palakkad

പച്ചത്തേങ്ങ സംഭരണം നിലച്ചു; കേരകര്‍ഷകര്‍ ദുരിതത്തില്‍

Published

|

Last Updated

ആലത്തൂര്‍: പച്ചത്തേങ്ങ സംഭരണം നിലച്ചതിനെ തുടര്‍ന്ന് ആലത്തൂരില്‍ നൂറ് കണക്കിന് കേരകര്‍ഷകര്‍ ദുരിതത്തില്‍. കഴിഞ്ഞ ഒരുമാസമായി ആലത്തൂര്‍, എരിമയൂര്‍ പഞ്ചായത്തുകളുടെ സംഭരണച്ചുമതലയുള്ള ആലത്തൂര്‍ കൃഷി”വനില്‍ തേങ്ങ സംഭരിക്കുന്നില്ല.
ഗോഡൗണ്‍ നിറഞ്ഞിരിക്കുന്നതിനാല്‍ തല്‍ക്കാലം സംഭരിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സംഭരണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും അഞ്ച്ടണ്‍ മാത്രമാണ് സംഭരിച്ചത്. വെയര്‍ഹൗസും ആലത്തൂര്‍ ഗോഡൗണ്‍ റൈസ്മില്ലുമടക്കം സംഭരണശാലകളാക്കാന്‍ നിരവധി കേന്ദ്രങ്ങളുണ്ടായിരിക്കെ ഇവ ഉപയോഗപ്പെടുത്താതെ കര്‍ഷകരെ ദുരിതത്തിലാക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സാധാരണക്കാരായ കര്‍ഷകരെ തിരിച്ചയക്കുമ്പോള്‍ പ്രദേശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവും കയര്‍ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ വ്യക്തിക്കുമാത്രം തേങ്ങ സംഭരിക്കാന്‍ സൗകര്യമൊരുക്കുന്നുവെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
ഒരുമാസമായിട്ടും സംഭരണംനടത്താന്‍ അധികൃതര്‍ തയ്യാറാവാത്തതിനാല്‍ കര്‍ഷകര്‍ സമരത്തിനൊരുങ്ങുകയാണ്.

Latest