Connect with us

Kerala

ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശിന്റെ അഭിമുഖം

Published

|

Last Updated

തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുമായി ഇനി സന്ധിയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ലെന്നും ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം വഴി നോക്കാമെന്നും തനിക്ക് തന്റെ വഴിയായിരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറഞ്ഞത്.ഇതോടെ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്തിരുന്ന ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. കേരളാ യാത്രയുടെ സമാപനത്തിനു പിന്നാലെ രമേശ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രമേശ് ആവശ്യപ്പെട്ട ഉപമുഖ്യമന്ത്രി പദമോ ആഭ്യന്തര മന്ത്രിസ്ഥാനമോ നല്‍കാന്‍ ഉമ്മന്‍ ചാണ്ടിയും ഐ ഗ്രൂപ്പും തയാറാകാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്.

Latest