ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം തുടങ്ങി

Posted on: May 21, 2013 8:35 am | Last updated: May 21, 2013 at 9:30 am
SHARE

dyfi1ആലപ്പുഴ: ഡിവൈഎഫ്‌ഐ 12മത് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കം കുറിച്ചു. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. സ്വാഗതം സംഘം ചെയര്‍മാന്‍ ജി സുധാകരന്‍ എംഎല്‍എ പൊതുസമ്മേളന നഗറില്‍ പതാക ഉയര്‍ത്തി.

23 വരെയാണ് സമ്മേളനം. സമ്മേളനത്തിന് തുടക്കം കുറിച്ച്‌പൊതുസമ്മേളനവേദിയായ ഇഎംഎസ് സ്‌റ്റേഡിയത്തിലെ ഹ്യൂഗോ ഷാവേസ് നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജി സുധാകരന്‍ എംഎല്എ പതാക ഉയര്‍ത്തി.
രാവിലെ 10മണിക്ക് ആലപ്പുഴ ടൗണ്‍ഹാളിലെ രക്തസാക്ഷി മണ്ഡപത്തില്‍ കവി ഒഎന്‍വി കുറുപ്പ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ 683 പ്രതിനിധികള്‍ പങ്കെടുക്കും.വൈകിട്ട് നടക്കുന്ന സെമിനാര്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സെമിനാറില്‍ സിപിഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ആര്എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 23ന് സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ട് നഗരത്തില്‍ ഒരു ലക്ഷം യുവജനങ്ങള്‍ റാലി നടത്തും. സമാപനസമ്മേളനം ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here