Connect with us

Palakkad

മലമ്പുഴ കനാല്‍ പാലങ്ങളും കൈവരിയും തകര്‍ച്ചാ ഭീഷണിയില്‍

Published

|

Last Updated

പാലക്കാട്: മലമ്പുഴ കനാല്‍ പാലങ്ങളും കൈവരികളും വ്യാപകമായ തകര്‍ച്ചാ ഭീഷണിയില്‍. 35 വര്‍ഷം മുമ്പ് നിര്‍മിച്ചവയാണ് ഇപ്പോള്‍ അപകടാവസ്ഥയിലുള്ളത്.
ലക്കിടി, മംഗലം പ്രദേശത്തെ മിക്ക പാലങ്ങള്‍ക്കും കൈവരികള്‍ തകര്‍ന്ന് കിടക്കുകയാണ്. പഞ്ചായത്ത് റോഡുകള്‍ ഉപയോഗക്ഷമമായതിനാല്‍ വന്‍ അപകടങ്ങളാണ് ഒളിച്ചിരിക്കുന്നത്. മംഗലം പ്രദേശത്തെ കനാല്‍ പാലങ്ങളില്‍ വാര്‍പ്പുകള്‍ അടര്‍ന്ന് നില്‍ക്കുകയാണ്. മിക്കയിടത്തും ദ്രവിച്ച കമ്പികള്‍ കാണാവുന്ന സ്ഥിതിയിലാണ്. മുളഞ്ഞൂര്‍ റോഡിലെ പാലത്തിനാണെങ്കില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളക്കം അനു”വപ്പെടുന്നതായി പരിസരവാസികള്‍ പറഞ്ഞു. തകര്‍ന്നു തുടങ്ങിയ പാലങ്ങള്‍ക്കു യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതാണു യാത്രക്കാര്‍ക്കു “ഭീഷണിയായിരിക്കുന്നത്.—
വിദ്യാര്‍ഥികളടക്കം നിരവധി ആളുകള്‍ നടന്നുപോകുന്ന മിക്ക പാലങ്ങള്‍ക്കും കൈവരികള്‍ നശിച്ചുകഴിഞ്ഞു. സാമൂഹിക വിരുദ്ധര്‍ കരിങ്കല്ലുകള്‍ പൊളിച്ചുകളഞ്ഞ സ്ഥിതിയുമുണ്ട്.
ലക്കിടി തെക്കുമംഗലത്തു വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്റെ വശങ്ങള്‍ ഇടിഞ്ഞു നില്‍ക്കുകയാണ്. ഈ മഴക്കാലത്തു തകര്‍ച്ച പൂര്‍ണമാവാനും സാധ്യതയുണ്ട്. 30 അടി വരെ താഴ്ചയുള്ള പ്രദേശങ്ങളിലെങ്കിലും കനാല്‍ കൈവരികള്‍ പുനര്‍നിര്‍മിക്കണമെന്നു നാട്ടുകാര്‍ പറഞ്ഞു. മലമ്പുഴ കനാലില്‍ കയ്യേറ്റങ്ങളും പെരുകുകയാണ്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി കനാല്‍ മാറിക്കഴിഞ്ഞു. മംഗലത്തു മാസങ്ങള്‍ക്കു മുന്‍പ് കനാല്‍ പാലം പൊട്ടിവീണിരുന്നു. ഭഗവതിക്കടവിലേക്കുള്ള യാത്രക്കാര്‍ വീണുകിടക്കുന്ന പാലത്തിലൂടെയാണു യാത്ര ചെയ്യുന്നത്. തകര്‍ച്ചാ”ഭീഷണിനേരിടുന്ന കനാല്‍പാലങ്ങള്‍ പുനര്‍നിര്‍മിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Latest