ഗൂഗിള്‍ സൗജന്യ സ്‌റ്റോറേജ് പരിധി 15 ജി ബിയാക്കി

Posted on: May 14, 2013 5:54 pm | Last updated: May 14, 2013 at 5:54 pm
SHARE

googleന്യൂയോര്‍ക്ക്: സൗജന്യ സ്‌റ്റോറേജിന്റെ പരിധി ഗൂഗിള്‍ അമ്പത് ശതമാനം വര്‍ധിപ്പിച്ചു. ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയ സേവനങ്ങളില്‍ നിലവില്‍ 10 ജി ബി സൗജന്യ സ്‌റ്റോറേജുള്ളത് 15 ജി ബി ആയാണ് ഉയര്‍ത്തിയത്. ഇതോടെ ഏറ്റവും കൂടുതല്‍ സൗജന്യ സ്‌റ്റോറേജ് നല്‍കുന്ന സ്ഥാപനമായി ഗൂഗിള്‍.
15 ജി ബിയിലും കൂടുതല്‍ സ്ഥലം ആവശ്യമുള്ളവര്‍ക്ക് പണം നല്‍കിയാല്‍ ലഭിക്കും. 25 ജി ബിക്ക് പ്രതിമാസം 2.49 ഡോളര്‍, 100 ജി ബിക്ക് 4.49 ഡോളര്‍ എന്നിവങ്ങനെയാണ് നിരക്ക്. ഈ രൂപത്തില്‍ 16 ടി ബി വരെ സ്‌റ്റോറേജ് നേടാവുന്നതാണ്. 799.99 ഡോളറാണ് ഇതിന് പ്രതിമാസ നിരക്ക്.
മൈക്രോസോഫ്റ്റിന്റെ സ്‌കൈ ഡ്രൈവ്, ഡ്രോപ്പ് ബോക്‌സ് തുടങ്ങിയ ക്ലൗഡ് സ്‌റ്റോറേജുകള്‍ക്ക് ഗൂഗിളിന്റെ തീരുമാനം കനത്ത തിരിച്ചടിയാകും. രണ്ട് ജി ബി സൗജന്യ സ്‌റ്റോറേജാണ് ഡ്രോപ് ബോക്‌സ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here