പൊള്ളാര്‍ഡ് തകര്‍ത്തടിച്ചു: മുംബൈക്ക് ഏഴ് വിക്കറ്റ് വിജയം

Posted on: May 13, 2013 11:45 pm | Last updated: May 13, 2013 at 11:45 pm
SHARE

kieron-pollard-battingമുംബൈ: പൊള്ളാര്‍ഡിന്റെ മികവില്‍ സണ്‍റൈസേഴ്‌സിനെതിരേ മുംബൈക്ക് ഏഴ് വിക്കറ്റ് വിജയം.നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് (59) സണ്‍റൈസേഴ്‌സ് നിരയില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് മൂന്ന് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു.പെള്ളാര്‍ഡ് 27 പന്തില്‍ എട്ട് സിക്‌സും രണ്ട് ഫോറുമടക്കം 66 റണ്‍സ് നേടി. ശിഖര്‍ ധവാന്‍ (59)റണ്‍സെടുത്തു.

സണ്‍റൈസിന് വേണ്ടി പാര്‍ഥിവ് പട്ടേല്‍ (14 പന്തില്‍ 26), ഹനുമന്ത് വിഹാരി (41), കാമറൂണ്‍ വൈറ്റ് (23 പന്തില്‍ 43) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത കാമറൂണ്‍ വൈറ്റിന്റെ ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. മൂന്നു സിക്‌സറുകളും മൂന്നു ബൗണ്ടറികളും അടങ്ങുന്നതായിരുന്നു വൈറ്റിന്റെ ഇന്നിംഗ്‌സ്. മുംബൈക്കു വേണ്ടി മലിംഗ രണ്ടും മിച്ചല്‍ ജോണ്‍സണ്‍ ഒന്നും വിക്കറ്റ് വീതം വീഴ്ത്തി.