വികാര നിര്‍ഭരം… വിജയത്തോടെ മടക്കം

Posted on: May 13, 2013 2:33 pm | Last updated: May 13, 2013 at 3:12 pm
SHARE

ലണ്ടന്‍: 27 വര്‍ഷം നീണ്ടുനിന്ന ഇതിഹാസ സമാനമായ ഒരു ഫുട്‌ബോള്‍ കാലഘട്ടത്തിന് ഓള്‍ഡ്ട്രഫോര്‍ഡ് തിരശ്ശീല വീണു. പത്തരമാറ്റിന്റെ വിജയത്തിളക്കവുമായി സര്‍ അലക്‌സ് ചാപ്മാന്‍ ഫെര്‍ഗൂസനെന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആഭിജാത പരിശീലകന്‍ കോച്ചെന്ന നിലയിലുള്ള തന്റെ അവസാന മത്സരം വിജയത്തോടെ പൂര്‍ച്ചിയാക്കി. സ്വാന്‍സി സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി തങ്ങളുടെ പരിശീലകന് അര്‍ഹിക്കുന്ന വിടവാങ്ങല്‍ നല്‍കാന്‍ മാഞ്ചസ്റ്റര്‍ താരങ്ങള്‍ക്കായി. 39ാം മിനുട്ടില്‍ ഹെര്‍ണാണ്ടസ് നേടിയ ഗോളില്‍ മുന്നില്‍ കടന്ന മാഞ്ചസ്റ്ററിനെ ഇടവേള കഴിഞ്ഞ് നാല് മിനുട്ട് പിന്നിട്ടപ്പോള്‍ മിച്ചു നേടിയ ഗോളില്‍ സ്വാന്‍സി സിറ്റി സമനിലയില്‍ തളച്ചു. എന്നാല്‍ പതിവ് പോലെ അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടി വിജയിക്കുന്ന മാഞ്ചസ്റ്റര്‍ ശൈലിക്ക് ഈ മത്സരവും തെളിവായി. 87ല്‍ വെച്ച് റിയോ ഫെര്‍ഡിനാന്‍ഡ് ചെമ്പടക്ക് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു.
മത്സരത്തിന് മുമ്പ് ഫെര്‍ഗൂസന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഇംഗ്ലീഷ് ഫുട്‌ബോള്‍ തങ്ങളുടെ ആദരം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here