ജോസ്‌കോ ഷോറൂമുകളില്‍ അക്ഷയ തൃതീയ

Posted on: May 12, 2013 8:38 pm | Last updated: May 12, 2013 at 8:46 pm

josscoകൊച്ചി: അളവറ്റ ഐശ്വര്യത്തിന്റെ അക്ഷയസൗഭാഗ്യമായി ജോസ്‌കോ ഷോറൂമുകളില്‍ ഇന്നും നാളെയുമായി അക്ഷയതൃതീയ ആഘോഷിക്കുന്നു. അക്ഷയതൃതീയ ആഘോഷത്തിന്റെ ഭാഗമായി ജോസ്‌കോയുടെ എല്ലാ ഷോറൂമുകളിലും ലൈറ്റ് വെയ്റ്റ് സ്വര്‍ണ – വജ്ര ആഭരണങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഏത് ബജറ്റിനുമിണങ്ങിയ അക്ഷയതൃതീയ കളക്ഷനുകള്‍, ട്രെഡീഷണല്‍ വെഡ്ഡിംഗ് ജ്യുവല്‍സ്, സര്‍ട്ടിഫൈഡ് ഡയമണ്ട്‌സ് ആന്‍ഡ് ബ്രൈഡല്‍ സെറ്റുകള്‍ തുടങ്ങിയ വൈവിധ്യങ്ങളും ജോസ്‌കോ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.

അക്ഷയതൃതീയ ആഘോഷത്തിന്റെ ഭാഗമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഐശ്വര്യലക്ഷ്മി ഡിസൈനുകളും ഗോള്‍ഡ് കോയിനുകളും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്നതാണ്. അളവറ്റ ഐശ്വര്യത്തിന്റെ അക്ഷയസൗഭാഗ്യമായ അക്ഷയതൃതീയ ദിവസങ്ങളില്‍ സംശുദ്ധ സ്വര്‍ണം വാങ്ങി സമ്പല്‍ സമൃദ്ധിയെ വരവേല്‍ക്കാന്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നുവെന്ന് ജോസ്‌കോ മാനേജ്‌മെന്റ് അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി എല്ലാ ഉപഭോക്താക്കള്‍ക്കും പ്രത്യേകിച്ച് വെഡ്ഡിംഗ് പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുത്തുന്ന അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. 25 ശതമാനം മാത്രം മുടക്കി അഡ്വാന്‍സ് ബുക്ക് ചെയ്ത് മികച്ച ലാഭം സ്വന്തമാക്കുവാനുള്ള അസുലഭാവസരമാണ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നതെന്നും അഡ്വാന്‍സ് ബുക്ക് ചെയ്ത് വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് വില കൂടിയാല്‍ അഡ്വാന്‍സ് ബുക്ക് ചെയ്ത വിലക്കും കുറഞ്ഞാല്‍ കുറഞ്ഞ വിലക്കും സ്വര്‍ണാഭരണങ്ങള്‍ വാങ്ങാവുന്നതാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. 13 വരെയുള്ള പര്‍ച്ചേസുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. അക്ഷയതൃതീയ പ്രമാണിച്ച് ഞായറാഴ്ച ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ മെയ് 13ന് രാവിലെ എട്ട് മണി മുതല്‍ ഷോറൂമുകള്‍ തുറക്കുന്നതാണ്.