Connect with us

Malappuram

വിവാഹ ധൂര്‍ത്തിനെതിരെ സ്ത്രീധന രഹിത വിവാഹ സംഗമം

Published

|

Last Updated

പൊന്നാനി: ഇന്ത്യയിലെ തന്നെ ആദ്യ സ്ത്രീധന മുക്ത നഗരസഭയായി പൊന്നാനി മാറുകയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം സംഘടിപ്പിച്ച മൂന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ഭാട വിവാഹവും സ്ത്രീധനവും എല്ലാ സമുദായത്തിലുമുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ മുസ്‌ലിം സമുദായത്തിലാണെന്നും ഈ സാഹചര്യത്തില്‍ നിരന്തരം സ്ത്രീധന മുക്ത പൊന്നാനിക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറത്തിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സി സിദ്ദീഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലെ സ്‌കൂളുകളില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനവും പ്രശസ്തി പത്രവും പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ കൈമാറി. ഭവന നിര്‍മാണ സഹായ വിതരണം പി വി അബ്ദുല്‍ഖാദിര്‍ ഹാജി നിര്‍വഹിച്ചു. വിവാഹങ്ങളുടെ കാര്‍മികത്വം വെളിയങ്കോട് ഖാസി ഹംസ സഖാഫി നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പടിഞ്ഞാറകത്ത് ബീവി, ടി കെ അഷ്‌റഫ്, ടി എം സിദ്ദീഖ്, അഷ്‌റഫ് കോക്കൂര്‍, ചേറൂര്‍ അബ്ദുള്ള മുസ്‌ലിയാര്‍, കെ യു ചന്ദ്രന്‍, എം അബൂബക്കര്‍, സി കെ പങ്കജാക്ഷന്‍, ജാഫര്‍ അലി ദാരിമി, ചന്ദ്രശേഖരന്‍ നായര്‍, സി പി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പസംഗിച്ചു.

Latest