അഞ്ച് വിക്കറ്റ് ജയം; മുംബൈ രണ്ടാംസ്ഥാനത്ത്

Posted on: May 11, 2013 8:29 pm | Last updated: May 11, 2013 at 8:29 pm
SHARE
rohit sharma
രോഹിത് ശര്‍മയുടെ ബാറ്റിംഗ്‌

പൂനെ: പൂനെ വോറിയേഴ്‌സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ആറാം ഐ പി എല്ലില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. നിലവില്‍ രണ്ടാംസ്ഥാനത്തായിരുന്ന രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ടോസ് നേടിയ മുംബൈ ഫീല്‍ഡിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിയവെക്കുന്ന തരത്തിലായിരുന്നു പൂനെയുടെ ബാറ്റിംഗ് പ്രകടനം. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ഈ സ്‌കോര്‍ ഏഴ് പന്ത് ബാക്കിരിക്കെ മുംബൈ മറികടന്നു. മുംബൈക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ 37 റണ്‍സും അമ്പാട്ടി റായ്ഡു 26 റണ്‍സും എടുത്തു.

33 റണ്‍സെടുത്ത യുവരാജ് സിംഗാണ് ടോപ്പ്‌സ്‌കോറര്‍. മനീഷ് പാണ്ഡെ 26 റണ്‍സെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here