ആയൂര്‍വേദ കോളജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Posted on: May 11, 2013 6:00 am | Last updated: May 10, 2013 at 11:06 pm
SHARE

കോട്ടക്കല്‍: പി എസ് വി ആയൂര്‍വേദ കോളജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു. നൂറ് കണക്കിന് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണിപ്പോള്‍.
ദൈനം ദിനാവശ്യത്തിനായുള്ള വെള്ളം എത്തിക്കാന്‍ അധികൃതരും ശ്രമിക്കുന്നില്ല. ഇതെ തുടര്‍ന്ന് രോഗികളും സഹായികളും ചേര്‍ന്ന് സമരസമിതി രൂപവത്കരിച്ചു. ഇവര്‍ ചീഫ് ഓഫീസര്‍ ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെങ്കിലും കൈമലര്‍ത്തുകയായിരുന്നു. കോളജിലേക്ക് പറപ്പൂര്‍ കൂമന്‍ക്കല്ലില്‍ നിന്നും വള്ളം എടുക്കാന്‍ സംവിധാനം പൂര്‍ത്തിയാക്കിയെങ്കിലും ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് തടസ്സപ്പെട്ടിരിക്കുകയാണ്. രോഗികളോട് വീട്ടില്‍ പോകാനാണ് ഇപ്പോള്‍ കോളജ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. കിടപ്പിലായ രോഗികളാണ് ഏറെയും. ഇവര്‍ ഇടക്ക് വെച്ച് ചികിത്സ നിര്‍ത്തുന്നത് ദുരിതത്തിലാക്കും. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം എല്‍ എ, എം പി എന്നിവര്‍ക്ക് സമര സമിതി നിവേദനം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here