കുടിവെള്ളം; എസ് വൈ എസ് പൊതുടാപ്പ് സമര്‍പ്പിച്ചു

Posted on: May 11, 2013 6:00 am | Last updated: May 10, 2013 at 10:57 pm
SHARE

ചെറുതുരുത്തി: എസ് വൈ എസ് സംസ്ഥാന തലത്തില്‍ നടത്തി വരുന്ന ‘ജലം അമൂല്യമാണ്. കുടിക്കുക, പാഴാക്കരുത്’ എന്ന പദ്ധതിയുടെ ഭാഗമായി ചെറുതുരുത്തി യൂണിറ്റ് കുടിവെള്ള വിതരണത്തിനായി പൊതുടാപ്പ് സമര്‍പ്പിച്ചു. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ സ്ഥാപിച്ച ഈ ടാപ്പുകള്‍ നിരവധിയാളുകള്‍ക്ക് ആശ്വാസമാകും. പൊതുടാപ്പ് സമര്‍പ്പണം എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ കാമില്‍ സഖാഫി നിര്‍വ്വഹിച്ചു. ചേലക്കര സോണ്‍ പ്രസിഡന്റ് അബ്ദുല്ല അന്‍വരി അധ്യക്ഷതയില്‍ കെ ആര്‍ മുഹമ്മദ് അന്‍വരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം എസ് മുഹമ്മദ്, സോണ്‍ സെക്രട്ടറി അബ്ദുല്‍ കബീര്‍ അഹസനി പള്ളം, കെ എം അബ്ദുറഹിമാന്‍, അഷ്‌റഫ് സഖാഫി സംബന്ധിച്ചു. ശൗക്കത്ത് സഖാഫി, അബ്ദുസ്സലീം സംസാരിച്ചു.