കൊട്ടപ്പുറം സംവാദം: തിളങ്ങിയത് കാന്തപുരം തന്നെയെന്ന് ഇ കെ വിഭാഗവും

Posted on: May 10, 2013 10:22 pm | Last updated: May 10, 2013 at 10:22 pm
SHARE

kanthapuram 6പുളിക്കല്‍: കൊട്ടപ്പുറം സംവാദത്തില്‍ തിളങ്ങിയത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണെന്ന് ഇ കെ വിഭാഗം നേതാവ് മുസ്തഫല്‍ ഫൈസി. സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൊട്ടപ്പുറം സംവാദത്തിന്റെ മുപ്പതാം വാര്‍ഷിക സമ്മേളനത്തിന് മറുപടിയെന്നോണം ഇ കെ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊട്ടപ്പുറത്ത് നടത്തിയ സമ്മേളനത്തിലാണ് മുസ്തഫല്‍ ഫൈസി ഇക്കാര്യം തുറന്നുസമ്മതിച്ചത്. ഫൈസിയുടെ പ്രസംഗം എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. കൊട്ടപ്പുറം സംവാദത്തിന്റെ യഥാര്‍ഥ അവകാശികള്‍ ആര് എന്ന് ചോദിച്ച് കാന്തപുരത്തെ കരിവാരിത്തേക്കാന്‍ നടത്തിയ സമ്മേളനത്തില്‍ കാന്തപുരത്തെ പുകഴ്ത്തിയതാണ് എസ് കെ എസ് എസ് എഫിനെ അങ്കലാപ്പിലാക്കിയിരിക്കുന്നത്.

പണ്ഡിതന്മാരുടെ ആശീര്‍വാദത്തോടെയാണ് താനുള്‍പ്പെടെയുള്ളവര്‍ കൊട്ടപ്പുറം സംവാദത്തിനെത്തിയത്. സംവാദത്തില്‍ എല്ലാവരും അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. എ പി അബൂബക്കര്‍ മുസ്ലിയാര്‍ നന്നായി കൈകാര്യം ചെയ്തു. അണ്ടോണ മുഹയുദ്ദീന്‍ മുസ്ലിയാര്‍ നന്നായി കൈകാര്യം ചെയ്തു. ചെറിയ എ പി അവര്‍കള്‍ നന്നായി കൈകാര്യം ചെയ്തു. ആ വിഷയവുമായി ബന്ധപ്പെട്ട പണ്ഡിതന്മാരെല്ലാം വിഷയം നന്നായി കൈകാര്യം ചെയ്തത് മുജാഹിദിനെ സംബന്ധിച്ചിടത്തോളം വമ്പിച്ച അടിയായി. അതിന്റെ ബോധക്കേടില്‍ നിന്ന് അവര്‍ക്ക് ഇതുവരെ ഉണരാന്‍ കഴിഞ്ഞിട്ടില്ല – മുസ്തഫല്‍ ഫൈസി പറഞ്ഞു.

അര്‍ഹതകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വകവെച്ചുനല്‍കണമെന്നും അതുകൊണ്ട് നമുക്ക് ഒന്നും കുറഞ്ഞു പോകില്ലെന്നും മുസ്തഫല്‍ ഫൈസി അണികളെ ഉണര്‍ത്തി. ”കാന്തപുരത്തിന് നേരെ പിന്നിലായിരുന്നു ഞാന്‍ ഇരുന്നത്. അദ്ദേഹമാണ് മുന്നില്‍ സംസാരിച്ചത്്. അദ്ദേഹം പ്രഗത്ഭനാണ്. ഞാനൊന്നും കുറച്ചുകാണുന്നില്ല. ഒന്നും കുറച്ചുകാണേണ്ട ആവശ്യവുമില്ല. കാരണം അത് പറയുമ്പോള്‍ നമുക്ക് വല്ലതും കുറഞ്ഞുപോകുമെന്ന പേടിയില്ല. അര്‍ഹതകളെല്ലാം നാം അംഗീകരിച്ചുകൊടുക്കണം” – ഫൈസി പറഞ്ഞു.

ഈ മാസം 2,3 തീയതികളിലാണ് കൊട്ടപ്പുറത്ത് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ സംവാദത്തിന്റെ മുപ്പതാം വാര്‍ഷിക സമ്മേളനം നടത്തിയത്. സമ്മേളനത്തിന്റെ പ്രചാരണം തുടങ്ങിയതു മുതല്‍ വാറോലകളുമായി കാന്തപുരത്തെ കരിവാരിത്തേക്കാന്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു. കൊട്ടപ്പുറം സംവാദത്തിന്റെ യഥാര്‍ഥ അവകാശികള്‍ ആര് എന്ന ബാനറുകളാണ് നിറഞ്ഞിരുന്നത്. എന്നാല്‍ സംവാദത്തിന്റെ യഥാര്‍ഥ അവകാശി കാന്തപുരം തന്നെയാണ് എന്ന് സമ്മതിക്കുന്നതിലേക്ക് തങ്ങളുടെ സമ്മേളനവും എത്തിച്ചേര്‍ന്നത് എസ് കെ എസ് എസ് എഫ് ക്യാമ്പിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയിരിക്കുന്നത്. മുസ്തഫല്‍ ഫൈസിയെ എസ് കെ എസ് എസ് എഫ് പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്. ഒന്‍പതാം തീയതിയായിരുന്നു ഇ കെ വിഭാഗത്തിന്റെ സമ്മേളനം.

മുസ്തഫല്‍ ഫൈസിയുടെ പ്രസംഗത്തില്‍ നിന്ന്:

LEAVE A REPLY

Please enter your comment!
Please enter your name here