കരീമിനെതിരെ തത്ക്കാലം വിജിലന്‍സ് അന്വേഷണമില്ല: മന്ത്രി കുഞ്ഞാലിക്കുട്ടി

Posted on: May 9, 2013 3:31 pm | Last updated: May 9, 2013 at 3:31 pm
SHARE

elamaramകോഴിക്കോട്: ടെക്‌സ്റ്റയില്‍ കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ മുന്‍ മന്ത്രി എളമരം കരീമിനെതിരെ തത്കാലം വിജിലന്‍സ് അന്വേഷണമില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് നേരത്തെ വ്യവസായ വകുപ്പ് അനുമതി നല്‍കിയിരുന്നു.