നൊവാക് ജൊകോവിച് പുറത്ത്

Posted on: May 9, 2013 6:00 am | Last updated: May 9, 2013 at 8:02 am

jocovicമാഡ്രിഡ്: പുരുഷ ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജൊകോവിച് മാഡ്രിഡ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്ത്. അതേ സമയം നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടില്‍ സെര്‍ബ് താരത്തെ അട്ടിമറിച്ചത് ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവാണ്. 6-7(6), 7-6(8), 3-6 നായിരുന്നു ദിമിത്രോവിന്റെ ജയം. മൂന്ന് മണിക്കൂറിലേറെ നീണ്ടു നിന്നു മത്സരം. സെര്‍ബിയയുടെ ജാന്‍കോ ടിപ്‌സാരെവിചും പുറത്തായി. അര്‍ജന്റൈന്‍ ജുവാന്‍ മൊണാക്കോയാണ് തോല്‍പ്പിച്ചത്, 7-6(5), 6-3. ബ്രിട്ടന്റെ ആന്‍ഡിമുറെ ജര്‍മനിയുടെ ഫ്‌ളോറിയന്‍ മെയെറെ ഏറെ വിയര്‍ത്തിട്ടാണെങ്കിലും തോല്‍പ്പിച്ചു. 7-6 (11), 7-6 (3) സെറ്റുകള്‍ക്കായിരുന്നു ജയം. റാഡെക് സ്റ്റെപാനെകിനെ 3-6,3-6ന് അനായാസം തോല്‍പ്പിച്ചാണ് ഫെഡററുടെ മുന്നേറ്റം.