സിസേറിയന്‍ കുഞ്ഞുകള്‍ക്ക് അലര്‍ജി വരുത്തുമെന്ന് പഠനം

Posted on: May 5, 2013 4:38 pm | Last updated: May 5, 2013 at 4:43 pm

cesareanസിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി സാധ്യത കൂടുതലെന്ന് പഠനം. ഡോ. ക്രിസ്റ്റീന്‍ കോള്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് സാധാരണ കുട്ടികളേക്കാളും അഞ്ചിരട്ടി അലര്‍ജി സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

ജനനനാളിയിലൂടെ സ്വാഭാവികമായി പുറത്തുവരുന്നത് ഇല്ലാതാകുമ്പോള്‍ മാതാവിന്റെ ബാക്ടീരിയ കുട്ടികളെ ബാധിക്കാന്‍ ഇടവരും. ഇത് കുട്ടിയെ അലര്‍ജിരോഗിയാക്കാന്‍ സഹായിക്കുമെന്ന്് ഡോ. ക്രിസ്റ്റീന്‍ കോള്‍ ജോണ്‍സണ്‍ ചൂണ്ടിക്കാട്ടുന്നു. 1,258 നവജാതശിശുക്കളില്‍ പഠനം നടത്തിയ ശേഷമാണ് ഇവര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ അമേരിക്കന്‍ അക്കാഡമി ഓഫ് അലര്‍ജി, ആ്‌സതമ ആന്‍ഡ് ഇമ്മ്യൂണോളജിയുടെ വാര്‍ഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.