തടയണ നിര്‍മാണത്തിന് ഉടന്‍ അനുമതി നല്‍കണം : ഷൊര്‍ണൂര്‍ നഗരസഭ

Posted on: May 5, 2013 6:34 am | Last updated: May 5, 2013 at 6:34 am
SHARE

ഷൊര്‍ണ്ണൂര്‍: ചെറുതുരുത്തി ഷൊര്‍ണൂര്‍ തീരങ്ങളെ ബന്ധിപ്പിക്കുന്ന തടയണ നിര്‍മാണത്തിന് ഉടന്‍ അനുമതി നല്‍കണമെന്ന് ഷൊര്‍ണൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണം. ഇക്കാര്യം ഉന്നയിച്ച് ഷൊര്‍ണൂര്‍,ചേലക്കര എംഎല്‍എമാരെ പങ്കെടുപ്പിച്ച് സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു.
ഷൊര്‍ണൂരില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നതിന് കൗണ്‍സില്‍ അനുമതി നല്‍കി. ചെയര്‍മാന്‍ എം ആര്‍ മുരളി അധ്യക്ഷത വഹിച്ചു. ടി കെ ഹമീദ്,കെ —കൃഷ്ണകുമാര്‍, എസ് കൃഷ്ണദാസ്,ടി സതീഷ്ബാബു,കെ മുരളീധരന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഷൊര്‍ണൂര്‍ നഗര’ഭരണം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ നഗരസഭാ’ കൗണ്‍സില്‍ യോഗം പതിവ് പോലെ സൗഹൃദത്തിന്റെ അന്തരീക്ഷത്തിലായിരുന്നു.
ചിറ്റൂര്‍* അഞ്ചാംമൈലുകാര്‍ക്ക് കിണറ്റില്‍ വെള്ളമുണ്ട്; എന്നാല്‍ കുടിവെള്ളത്തിനായി ഇപ്പോഴും പൈപ്പിനു മുന്നില്‍ കാത്തിരിക്കണം. നാട്ടുകാര്‍ കുടിവെള്ളമില്ലാതെ വലയുമ്പോള്‍ ദാഹമകറ്റുവാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച കിണറുകള്‍ അധികൃതരുടെ ശ്രദ്ധയില്ലാതെ നശിക്കുകയാണ്.
കിണറ്റില്‍ ആവശ്യത്തിനു വെള്ളമുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാന്‍ കഴിയില്ല. പ്ലാസ്റ്റിക് കുപ്പികളും മറ്റും വെള്ളത്തില്‍ കെട്ടിക്കിടക്കുന്നുണ്ട്. ചുറ്റുമതില്‍ കെട്ടിയിട്ടുണ്ടെങ്കിലും മഴ പെയ്താല്‍ വെള്ളം കിണറ്റിലേക്ക് ഒഴുകിയെത്തും. സമീപത്തെ സ്വകാര്യ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും മഴക്കാലത്ത് കമ്പനിയിലെ ചാലില്‍ നിന്നു കിണറ്റിലേക്കു വെള്ളമെത്തും. കിണറിനു സമീപത്താണു നാട്ടുകാരും സമീപത്തെ കടക്കാരും മാലിന്യം നിക്ഷേപിക്കുന്നത്. കൂടാതെ മൂത്രവിസര്‍ജനവും നടത്തുന്നുണ്ട്. മാലിന്യം നീക്കാതെ മാസങ്ങളായി അഴുകി ദുര്‍ഗന്ധം വമിക്കുകയാണ്. പഞ്ചായത്ത് അധികൃതരോടു നിരവധി തവണ മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തിട്ടില്ല.
ഇപ്പോള്‍ ശേഖരിക്കുന്ന വെള്ളം തുണി അലക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണു പൈപ്പുകളില്‍ വെള്ളമെത്തുന്നത്. ഇത് ആര്‍ക്കും തികയാറില്ല. ചിലപ്പോള്‍ രാത്രികാലങ്ങളിലാണു വെള്ളമെത്തുക. കിണര്‍ നന്നാക്കിയാല്‍ നാട്ടുകാരുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിയും.