ഏഴ് വയസ്സുകാരിയുടെ മരണം: മുഖ്യമന്ത്രി കലക്ടറോട് റിപ്പോര്‍ട്ട് തേടി

Posted on: May 4, 2013 6:06 pm | Last updated: May 4, 2013 at 6:06 pm
SHARE

rapeകോഴിക്കോട്: രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരമായ പിഡനത്തെ തുടര്‍ന്ന് ഏഴ് വയസ്സുകാരി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലാ കലക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുട്ടിയെ പീഡിപ്പിക്കുന്നതായി പോലീസിനും ചൈലഡ്‌ലൈനിനും ലഭിച്ച പരാതിയില്‍ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 30നാണ് കോഴിക്കോട് ബിലാത്തിക്കുളത്ത് അഞ്ചുവയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവമ്പാടി സ്വദേശികളായ സുബ്രഹ്മണ്യന്‍ നമ്പൂതിരി പരേതയായ ശ്രീജ ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. രണ്ടാനമ്മ ദേവികയുടെ മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് സുബ്രഹ്മണ്യനെയും ദേവികയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here