മോളൂര്‍ സ്വലാത്ത് വാര്‍ഷിക സമ്മേളനം ഇന്ന്

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 10:44 pm
SHARE

ചെര്‍പ്പുളശേരി: മോളൂര്‍ മഅ്ദിന്‍ മസ്വാലീഹുസ്സുന്നയുടെ ആഭിമുഖ്യത്തില്‍ മാസത്തില്‍ നടന്നു വരുന്ന സ്വലാത്തിന്റെ വാര്‍ഷിക സമ്മേളനം ഇന്ന് മോളൂര്‍ മഅ്ദിന്‍ മസ്വാലിഹ് ക്യാംപസില്‍ നടക്കും.
ഖമറുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹുസ്സൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, മുഹ്‌യദ്ധീന്‍ മുസ് ലിയാര്‍ താഴപ്ര, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, ഹംസക്കോയ ബാഖവി കടലുണ്ടി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ഉമര്‍ ഫൈസി മാരായമംഗലം, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ത്വാഹിര്‍ സഖാഫി മഞ്ചേരി പങ്കെടുക്കും.
ഇതോടാനുബന്ധിച്ച് സമസ്ത കേന്ദ്രമുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ എം ടി മാനുമുസ് ലിയാരെ സമ്മേളനത്തില്‍ വെച്ച് ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദ് ആദരിക്കും.