Connect with us

Malappuram

കോട്ടക്കലില്‍ ഇന്‍സിനേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

കോട്ടക്കല്‍: ടൗണിലെ മാലിന്യ സംസ്‌കരണത്തിനായി നഗരസഭ സംവിധാനിച്ച ഇന്‍സിനറേറ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഓഡിറ്റോറിയം പരിസരത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങില്‍ ചെയര്‍ പേഴ്‌സന്‍ ബുഷ്‌റ ഷബീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കെ കെ നാസര്‍, പി ഉസ്മാന്‍ കുട്ടി, ടി വി സുലൈഖാബി, സെക്രട്ടറി കുര്യാക്കോസ് പങ്കെടുത്തു. പി മൂസ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മൈലാടിയിലെ മാലിന്യ പ്ലാന്റില്‍ മാലിന്യം തള്ളുന്നതിനെതിരെ ജനങ്ങല്‍ സമര രംഗത്തിറങ്ങിയതോടെയാണ് നഗരസഭ താത്കാലിക സംവിധാനത്തെ കുറിച്ച് ചിന്തിച്ചത്. നഗരസഭയുടെ അടിയന്തര യോഗത്തിലാണ് ഇത്തരത്തിലൊന്ന് സ്ഥാപിക്കന്‍ തീരുമാനമായത്. സീറോ വേസ്റ്റ് എന്ന കമ്പനിക്കായിരുന്നു ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിന്റെ ചുമതല. ഒരാഴ്ച്ച കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു അറിയിച്ചിരുന്നെങ്കിലും ഇന്നലെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ 300 കിലോ മാലിന്യങ്ങള്‍ കരിച്ച് കളയാനാകും. ഖര മാലിന്യവും ജൈവ മാലിന്യവും ഒന്നിച്ച് കത്തിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. മാലിന്യം കത്തുമ്പോഴുണ്ടാകുന്ന പുക വെള്ളത്തിലൂടെ കടത്തിവിടുന്നതിനാല്‍ വിശമുക്തമാകും. കഴിഞ്ഞ രണ്ടാഴ്ച്ചയായി ടൗണില്‍ കൂടി കിടന്ന മാലിന്യങ്ങള്‍ ഇന്നലെ മുതല്‍ ഇന്‍സിനറേറ്ററിലൂടെ സംസ്‌കരിച്ച് തുടങ്ങി.

Latest