കോഴിക്കോട്: കോഴിക്കോട് ബിലാത്തിക്കുളത്ത് അഞ്ചുവയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവമ്പാടി സ്വദേശികളായ സുബ്രഹ്മണ്യന്‍ നമ്പൂതിരി- പരേതയായ ശ്രീജ ദമ്പതികളുടെ മകള്‍ അതിഥിയാണ് മരണപ്പെട്ടത്. രണ്ടാനമ്മ ദേവികയുടെ മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.
ബിലാത്തിക്കുളം ക്ഷേത്രത്തിലാണ് സുബ്രഹ്മണ്യന്‍ നമ്പൂതിരി ജോലി ചെയ്യുന്നത്. ആദ്യഭാര്യയാണ് ശ്രീജ. ഇവര്‍ വാഹനാപടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ദേവികയെ വിവാഹം ചെയ്തത്. കുട്ടിയുടെ തലക്ക് കാര്യമായ ക്ഷമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.