നാഗ്പൂര്‍: മധ്യപ്രദേശില്‍ മാനഭംഗത്തിനിരയാക്കപ്പെട്ട നാല് വയസ്സുകാരി മരണത്തിന് കീഴടങ്ങി. തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ എട്ട് ദിവസമായി നാഗ്പൂരിലെ ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ച് കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ഈ മാസം 17നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബാലികയെ ഫിറോസ്ഖാന്‍ എന്നയാള്‍ തട്ടിക്കൊണ്ടുപോയത്. മിഠായി നല്‍കി കുട്ടിയെ വശീകരിച്ച ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തുടര്‍ന്ന് ക്രൂരമായ മാനഭംഗത്തിനിരയാക്കിയ ശേഷം പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേദിവസം മാതാപിതാക്കളാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടൈത്തിയത്. സ്വകാര്യ ഊര്‍ജ നിലയത്തിലെ ജീവനക്കാരനായ പ്രതിയെ പിന്നീട് ബീഹാറിലെ ഭഗല്‍പൂരില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.