ടെക്‌സ്‌റ്റൈല്‍ അഴിമതി: എളമരം കരീമിനെതിരെ അന്വേഷണത്തിന് ശിപാര്‍ശ

Posted on: April 29, 2013 3:57 pm | Last updated: April 29, 2013 at 3:58 pm

തിരുവനന്തപുരം: ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ. ധനമന്ത്രാലയമാണ് കരീമിനെതിരെ അന്വേഷണം നടത്താന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

2006ല്‍ കേരള ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഉദുമയിലെയും കോമളപുരത്തെയും പിണറായിയിലേയും സ്പിന്നിംഗ് മില്ലുകളില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 24 കോടിയുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്നാണ് നടപടി.