അല്‍ജസീറയടക്കം പത്ത് ചാനലുകള്‍ക്ക് ഇറാഖില്‍ വിലക്ക്

Posted on: April 29, 2013 11:15 am | Last updated: April 29, 2013 at 11:15 am

ബാഗ്ദാദ്: ഇറാഖില്‍ അല്‍ജസീറയടക്കം 10 വാര്‍ത്താ ചാനലുകളുടെ ലൈസന്‍സ് റദ്ദുചെയ്യാന്‍ തീരുമാനം. ചാനലുകള്‍ രാജ്യത്തെ അസ്ഥിരതക്ക് പ്രോത്സാഹനം നല്‍കുന്നു എന്ന് ആരോപിച്ചാണ് നടപടി.
ഇറാഖിലെ പത്തോളം സാറ്റലൈറ്റ് ചാനലുകള്‍ക്കെതിരെയാണ് ഭരണകൂടത്തിന്റെ വിലക്ക്. ഈ ചാനലുകള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് രാജ്യത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ സഹായിക്കും എന്നാണ് പ്രധാന ആരോപണം.
അല്‍ ജസീറയെക്കൂടാതെ ബാഗ്ദാദ്, അല്‍സഖറിയ ന്യൂസ്, ബാബിലോണിയന്‍, അല്‍ ഗര്‍ബിയാഹ് തുടങ്ങിയ ചാനലുകളും വിലക്കിയതില്‍പ്പെചുന്നു.എന്നാല്‍ ഇറാഖിലെ ഓരോ ചലനങ്ങളും ലോകത്തിന് മുമ്പില്‍ കാണിച്ചുകൊടുക്കുന്ന തങ്ങളെ ആരോപണത്തിലൂടെ പിന്തിരിപ്പിക്കാനാവില്ലെന്ന് അല്‍ ജസീറ പറഞ്ഞു. രാജ്യത്ത് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യം അനുവദിക്കണെന്നും അല്‍ജസീറ അറിയിച്ചു.