പൂനെക്കെതിരെ ഡല്‍ഹിക്ക് 15 റണ്‍സ് ജയം

Posted on: April 29, 2013 7:13 am | Last updated: April 29, 2013 at 7:13 am
Pepsi IPL - Match 39 DD v PWI
ഇര്‍ഫാന്‍ പത്താന്റെ അപ്പീല്‍

റായ്പൂര്‍: ഐ പി എല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് രണ്ടാം ജയം. പൂനെ വോറിയേഴ്‌സിനെ 15 റണ്‍സിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ 164 റണ്‍സെടുത്തു. വാര്‍ണര്‍ 51 റണ്‍സെടുത്തു. സെവാഗ് 28ഉം കേദാര്‍ ജാദവ് 25ഉം റണ്‍സെടുത്തു.
മറുപടിക്കിറങ്ങിയ പൂനെക്ക് 20 ഓവറില്‍ 149 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഡല്‍ഹിക്ക് വേണ്ടി ഇര്‍ഫാന്‍ പത്താന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.