ശശീന്ദ്രന്‍ കേസ്: സി ബി ഐ വിജിലന്‍സ് ഡയരക്ടര്‍ക്കയച്ച കത്തുകള്‍ മുങ്ങി

Posted on: April 28, 2013 12:13 pm | Last updated: April 28, 2013 at 12:15 pm

തിരുവനന്തപുരം: ശശീന്ദ്രന്‍ വധക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ചാക്ക് രാധാകൃഷ്ണന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതിന്റെ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ വിജിലന്‍സ് ഡയരക്ടര്‍ക്കയച്ച കത്തുകള്‍ കാണാനില്ല.

കത്ത് കിട്ടിയിട്ടില്ല എന്നാണ് വിജിലന്‍സ് ഡയരക്ടറുടെ വിശദീകരണം. എന്നാല്‍ വിജിലന്‍സ് ഓഫീസിലെത്തിയാണ് കത്തുകള്‍ നല്‍കിയതെന്ന് സി ബി ഐ പറയുന്നു. മറുപടി കിട്ടാത്ത സാഹചര്യത്തില്‍ സി ബി ഐ വീണ്ടും കത്ത് നല്‍കി.

ALSO READ  കവിയൂര്‍ കേസ് ഇനിയും അന്വേഷിക്കാനില്ല; തുടരന്വേഷണ ഉത്തരവ് റദ്ദാക്കണം: സിബിഐ കോടതിയില്‍