യുവതിയെ അപമാനിക്കാന്‍ ശ്രമം; പോലീസുകാരന്‍ പിടിയില്‍

Posted on: April 27, 2013 10:31 pm | Last updated: April 28, 2013 at 3:50 am

അരൂര്‍: വനിതാ ഓട്ടോ ഡ്രൈവറെ അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജസ്ജിത് ആണ് യുവതിയായ ഓട്ടോ ഡ്രൈവറെ അപമാനിക്കാന്‍ ശ്രമിച്ചത്. അരൂരില്‍ വെച്ചായിരുന്നു സംഭവം. ഇയാളെ പോലീസിന് കൈമാറി.