മൂല്യനിര്‍ണ്ണയത്തില്‍ പിഴവ് വരുത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടി

Posted on: April 27, 2013 6:03 pm | Last updated: April 27, 2013 at 6:03 pm

തിരുവനന്തപുരം: ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ പിഴവു വരുത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.ഇതനുസരിച്ച് ഒരു ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണയത്തില്‍ പിഴവു വരുത്തിയാല്‍ അധ്യാപകനില്‍ നിന്ന് 2500 രൂപ പിഴ ഈടാക്കും. രണ്ട് ഉത്തരക്കടലാസുകളില്‍ പിഴവ് വരുത്തിയാല്‍ 2500 പിഴയിക്കു പുറമെ ആ അധ്യാപകനെ പരീക്ഷാ ജോലികളില്‍ നിന്ന് വിലക്കും. രണ്ടില്‍ക്കൂടുതല്‍ ഉത്തരക്കടലാസുകളില്‍ പിഴവു വരുത്തിയാല്‍ അധ്യാപകന്റെ സ്ഥാനക്കയറ്റം റദ്ദാക്കും.

മൂല്യനിര്‍ണ്ണയത്തെക്കുറിച്ചുള്ള പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സിന്‍ഡിക്കേറ്റിന്റെ പുതിയ തീരുമാനം.