സുകുമാരന്‍ നായരുടെ പ്രസ്താവന യു ഡി എഫ് ചര്‍ച്ച ചെയ്യണം: ലീഗ്

Posted on: April 27, 2013 3:30 pm | Last updated: April 27, 2013 at 6:06 pm
SHARE

മലപ്പുറം:ന്യൂനപക്ഷങ്ങള്‍ നേട്ടമുണ്ടാക്കിയെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന യു ഡി എഫ് ചര്‍ച്ച ചെയ്യണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ നേട്ടമുണ്ടാക്കിയെന്ന് പറയുന്നവര്‍ കണക്കുകള്‍ വെച്ച് വിഷയം ചര്‍ച്ചചെയ്യാന്‍ തയ്യാറാവണമെന്നും പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

ആതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നത് കനത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്ന് യോഗം വിലയിരുത്തി. പദ്ധതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അബ്ദുസ്സമദ് സമദാനിയെ യോഗം ചുമതലപ്പെടുത്തി.